HOME
DETAILS

ലൈംഗിക അരാജകത്വത്തിന് വളമാകുന്ന വിധി

  
backup
September 07, 2018 | 6:12 PM

%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-%e0%b4%85%e0%b4%b0%e0%b4%be%e0%b4%9c%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b3

പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് ഭരണഘടനാ വ്യവസ്ഥകളുടെ പിന്തുണ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക രാജ്യത്ത് വ്യാപകമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പില്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തെ പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കി കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. സ്വവര്‍ഗരതി കുറ്റകരമാക്കുന്നത് ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ കണ്ടെത്തല്‍. വിവേചനമില്ലായ്മ, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, അന്തസോടെയുള്ള ജീവിതം എന്നീ മൗലികാവകാശങ്ങള്‍ സംബന്ധിച്ച വകുപ്പുകളാണിവ.

ഭരണഘടനാ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമവുമൊക്കെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടുള്ള ഈ വിധിയില്‍ കോടതിയെ കുറ്റപ്പെടുത്താനാവില്ല. നിയമങ്ങളുടെയും വകുപ്പുകളുടെയും മുന്നിലെത്തുന്ന തെളിവുകളുടെയും വാദങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് കോടതികള്‍ വിധി പറയുന്നത്. എന്നാല്‍ നിയമങ്ങളും കോടതി വിധികളുമൊക്കെ നടപ്പാക്കുമ്പോള്‍ അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യ, ധാര്‍മിക പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ വിധി ലൈംഗിക അരാജകത്വത്തിനും അതുവഴി സാമൂഹ്യ, കുടുംബ ബന്ധങ്ങളുടെ ശൈഥില്യത്തിനും ഇടവരുത്താന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ ഈ വിധി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
പ്രകൃതിക്ക് അതിന്റേതായൊരു നിയമാവലിയുണ്ട്. പ്രപഞ്ചത്തിലെ സകല ജീവിസമൂഹങ്ങളും നിലനില്‍ക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രങ്ങളുടെ നിയമവ്യവസ്ഥകള്‍ കൊണ്ടോ കോടതി വിധികള്‍ കൊണ്ടോ മാറ്റിമറിക്കാവുന്നതല്ല അത്. അങ്ങനെ മാറ്റിമറിച്ചാല്‍ തന്നെ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കും. ജീവി വിഭാഗങ്ങളിലെ ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണവും പ്രണയവും ലൈംഗികതയുമൊക്കെ ആ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജീവികളുടെ വംശപരമ്പരയും അക്കൂട്ടത്തില്‍ സവിശേഷ ജീവിയായ മനുഷ്യന്റെ സാമൂഹ്യ, കുടുംബ ബന്ധങ്ങളുമൊക്കെ നിലനില്‍ക്കുന്നത്. അതിനു വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികത എന്നത് ലോകമെങ്ങും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വിവിധ മതങ്ങളും മതാടിസ്ഥാനത്തിലുള്ളതല്ലാത്ത മറ്റു പരിഷ്‌കൃത സമൂഹങ്ങളുമൊക്കെ സ്വവര്‍ഗ ലൈംഗികതക്കു വിലക്കേര്‍പ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നതിനു കാരണവും ഇതാണ്.
സ്വവര്‍ഗരതിക്കു നിയമസാധുത നല്‍കണമെന്നു വാദിക്കുന്ന വളരെ ചെറിയൊരു വിഭാഗം ആളുകള്‍ അതിനു ന്യായീകരണമായി ഉയര്‍ത്തിപ്പിടിക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. ഭൂരിപക്ഷത്തിന്റെ സദാചാര സങ്കല്‍പങ്ങള്‍ ന്യൂനപക്ഷത്തിനു മേല്‍ അടിച്ചേല്‍പിക്കരുതെന്നും അവര്‍ വാദിക്കുന്നു. വാദം തത്വത്തില്‍ ശരിയാണെന്നു തോന്നാമെങ്കിലും അവകാശങ്ങളെല്ലാം വിവേചനമില്ലാതെ അംഗീകരിക്കാനാവില്ല. സമൂഹത്തിന് ഹാനികരമാകുന്ന അവകാശങ്ങള്‍ക്ക് ചില പരിമിതികള്‍ ഏര്‍പ്പെടുത്തേണ്ടത് സാമൂഹ്യഘടനയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. മയക്കുമരുന്നും ലൈംഗിക വ്യാപാരവുമൊക്കെ നിയമവിധേയമാക്കണമെന്നു വാദിക്കുന്നവരും സമൂഹത്തിലുണ്ട്. എന്നാല്‍ അതിനൊന്നും നമ്മുടെ നാട്ടില്‍ നിയമ സാധുത നല്‍കിയിട്ടില്ല.
സ്വവര്‍ഗാനുരാഗം ആരുടെയും കുറ്റമല്ലെന്നും അതു ചിലരില്‍ കാണുന്ന ജൈവിക സവിശേഷതയാണെന്നുമുള്ള അവരുടെ വാദം തീര്‍ത്തും തള്ളിക്കളയാനാകില്ല. ചില വ്യക്തികള്‍ ജനിച്ചുവളര്‍ന്ന സവിശേഷ ചുറ്റുപാടും മാനസികവും ജനിതകവുമായ ചില വ്യത്യസ്തതകളും അവരെ സ്വവര്‍ഗാനുരാഗികളാക്കി മാറ്റുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് അവരുടെ അവകാശമായി കണ്ട് അവരെ ആ വഴിക്കു വിടാന്‍ പരിഷ്‌കൃത സമൂഹങ്ങള്‍ക്കാവില്ല. അത്തരം ആളുകളെ കണ്ടെത്തി ശാരീരികവും മാനസികവുമായ ചികിത്സകള്‍ നല്‍കി അവരെ സാധാരണ സാമൂഹ്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടത്.
ഇതൊന്നും കണക്കിലെടുക്കാതെ സ്വവര്‍ഗ രതിക്കു നിയമസാധുത നല്‍കുന്നത് മനുഷ്യസമൂഹത്തിന്റെ ഭാവിക്കു കടുത്ത ഭീഷണിയായിരിക്കും സൃഷ്ടിക്കുക. സാമൂഹ്യാന്തരീക്ഷം വഷളാക്കാനും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാനും അതു കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ തന്നെ സജീവമായ ലൈംഗിക മാഫിയകളടക്കമുള്ള സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ വളര്‍ച്ചക്ക് അതു വളമാകുകയും ചെയ്യും.
ഭരണഘടനയുടെ ചില വകുപ്പുകളനുസരിച്ചാണ് സുപ്രിം കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ അതിനു പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. വ്യക്തികളുടെ ന്യായമായ മൗലികാവകാശങ്ങള്‍ക്കു കോട്ടം തട്ടാതെ തന്നെ സ്വവര്‍ഗരതി പോലുള്ള സാമൂഹ്യ തിന്മകള്‍ വിലക്കിക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റും തയാറാകേണ്ടതുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനതയുടെ പിന്തുണ അതിനു ലഭിക്കുമെന്നുറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  an hour ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  2 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  2 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  2 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  2 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  2 hours ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  3 hours ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  3 hours ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  3 hours ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  4 hours ago