HOME
DETAILS
MAL
മുത്വലാഖിലൂടെ മോദി ശ്രമിക്കുന്നത് വിഭജിച്ചു ഭരിക്കാന്‍: യെച്ചൂരി
backup
May 07 2017 | 22:05 PM
കൊച്ചി: മുത്വലാഖിലൂടെ ഇന്ത്യയെ വിഭജിച്ചുഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി കൊച്ചിന് യൂനിവേഴ്സിറ്റിയില്‍ 'മൂലധനം' പ്രസിദ്ധീകരണത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുരീതികളിലൂടെ എത്രയോ ഭര്ത്താക്കന്മാര് ഭാര്യമാരെ ഒഴിവാക്കുന്നു. അതില്‍ പ്രധാനമന്ത്രിക്കും വ്യക്തിപരമായ അനുഭവവുമുണ്ട്.
വിഭജിക്കാനുള്ള നീക്കത്തെ തൊഴിലാളി സംഘടനകള്‍ സമരങ്ങളിലൂടെ പൊരുതി തോല്‍പ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."