'ഒന്നിന് ഒന്ന് ഫ്രീ': ഈത്തപ്പഴം കഴിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം
ഏറ്റുമാനൂര്‍: പ്രമുഖ കമ്പനി 'ഒന്നിന് ഒന്ന് 'സൗജന്യമായി വിറ്റുവന്ന ഈത്തപ്പഴം കഴിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം. ഏറ്റുമാനൂര്‍ ഇടയാറ്റുപറമ്പില്‍ മോഹനന്‍ ആണ് ഈത്തപ്പഴവുമായി ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നല്‍കിയത്. 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈത്തപ്പഴം പായ്ക്ക് ചെയ്തിരിക്കുന്നത്. ഏറ്റുമാനൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ ലയണ്‍ അറേബ്യന്‍ ഡേറ്റ്‌സ് കഴിച്ചാണ് മോഹന് വയറിളക്കവും അസ്വസ്ഥതയും ഉണ്ടായത്. 250 ഗ്രാം പായ്ക്കറ്റ് ഈത്തപ്പഴത്തിന് 100 രൂപയാണ് വില. ഒരു പായ്ക്കറ്റ് വാങ്ങുമ്പോള്‍ ഇതേ തൂക്കത്തിലുള്ള മറ്റൊരു പായ്ക്ക് കൂടി സൗജന്യമായി ലഭിക്കും.
ഈത്തപ്പഴം കഴിച്ചപ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടിരുന്നു. പിന്നീട് അപകടം തിരിച്ചറിഞ്ഞ യുവാവ് കടയിലെത്തി പായ്ക്കറ്റ് തിരിച്ചേല്‍പിച്ചു. സൗജന്യമായി ലഭിച്ച പായ്ക്കറ്റ് കടയില്‍വച്ച് തുറന്ന് പരിശോധിച്ചപ്പോള്‍ അതിലും രുചിവ്യത്യാസമുണ്ടായിരുന്നു.
നിറംമങ്ങി പുറമെ പ്ലാസ്റ്റിക് കവറിങ് ഉള്ളതുപോലെയാണ് ഈത്തപ്പഴത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അനുഭവിക്കുന്നത്. വിവരമറിഞ്ഞ കമ്പനി പ്രതിനിധികള്‍ മോഹനനെ കാണാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിച്ച സാമ്പിള്‍ തിരുവനന്തപുരത്ത് ലാബില്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ അലക്‌സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."