HOME
DETAILS
MAL
പിന്‍വാതില്‍ നിയമന നീക്കം; റിയാബ് ചെയര്‍മാന്‍ വിളിച്ച യോഗം മാറ്റി
backup
October 05 2020 | 01:10 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: പൊതുമേഖല സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമന നീക്കം വിവാദമായതോടെ റിയാബ് (പബ്ലിക് സെക്ടര്‍ റീ സ്ട്രക്ടറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍ വിളിച്ചുചേര്‍ത്ത പൊതുമേഖലാ ചെയര്‍മാന്‍മാരുടെയും എം.ഡിമാരുടെയും യോഗം മാറ്റി. റിയാബ് പ്രതിനിധി ചെയര്‍മാന്‍മാരെയും എം.ഡി മാരെയും ഫോണില്‍ വിളിച്ചാണ് യോഗം മാറ്റിവച്ചതായി അറിയിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളിലാണ് യോഗം വിളിച്ചിരുന്നത്. നിയമന രേഖകള്‍ എം.ഡിമാരോട് കൊറിയര്‍ മുഖേന അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതായാണ് സൂചന. സ്റ്റാഫ് റിക്രൂട്ട്‌മെന്റ് റൂള്‍ കോപ്പി, നിലവിലെ ഒഴിവുള്ള തസ്തികകളുടെ പേര്, എണ്ണം, ശമ്പള സ്‌കെയില്‍ എന്നിവയും 2021 ഡിസംബര്‍ മാസം വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍, ആധുനികവല്‍ക്കരണം, വികസന പ്രവര്‍ത്തന പൂര്‍ത്തികരണം, കപ്പാസിറ്റി വര്‍ധന മൂലം ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവ് എന്നിവയുടെ പട്ടികയും തരം തിരിച്ച് റിയാബ് ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണപക്ഷം രാഷ്ട്രീയപരമായി നിയമിച്ച പൊതുമേഖലാ സ്ഥാപന ചെയര്‍മാന്‍മാരെ ഉപയോഗിച്ച് എം.ഡിമാരെ കൊണ്ട് ആവശ്യപ്പെട്ട രേഖകള്‍ തയാറാക്കി റിയാബിനു നല്‍കാനാണ് നിര്‍ദ്ദേശം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിയതിനാല്‍ പരമാവധി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ഉന്നതതലത്തില്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."