മായാവതി ഡല്‍ഹിയിലില്ല; പ്രതിപക്ഷ നേതാക്കളെ കാണുകയുമില്ല
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരാവുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷനേതാക്കളും ബി.എസ്.പി അധ്യക്ഷ മായാവതിയും ഇന്ന് ഡല്‍ഹിയില്‍ വച്ച് നടക്കുമെന്നു കരുതിയ ചര്‍ച്ചകള്‍ ഉണ്ടാവില്ല. മായാവതി ഇന്ന് ഡല്‍ഹിയിലേക്കില്ലെന്നും അവര്‍ ലഖ്നോയില്‍ തന്നെ ഉണ്ടെന്നും ഡല്‍ഹിയില്‍ അവര്‍ക്ക് ഇന്ന് നിശ്ചയിച്ച പരിപാടികള്‍ ഇല്ലെന്നും ബി.എസ്.പി നേതാവ് സതീഷ്ചന്ദ്ര മിശ്ര അറിയിച്ചു. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി മായാവതി ഇന്ന് ഡല്‍ഹിയിലെത്തി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്നലെ രാത്രി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ബി.എസ്.പി നിഷേധിച്ചിരിക്കുന്നത്.
രണ്ടുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയിതര കക്ഷികളുടെ ഏകോപനം ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."