റോഡുകളുടെ കുഴിയടക്കല്‍: എസ്റ്റിമേറ്റ് തയാറായി
മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ നശിച്ച പൊതുമരാമത്ത് റോഡുകളുടെ കുഴിയടക്കല്‍ പ്രവര്‍ത്തനത്തിന് മണ്ഡലാടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയാറാക്കി. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ പൊതുമരമാത്ത് റോഡുകളുടെയും കുഴിയടക്കുന്ന പദ്ധതിയാണ് തയാറാക്കുന്നത്. തുടര്‍ന്നു മറ്റു പ്രവര്‍ത്തികളുടെയും എസ്റ്റിമേറ്റ് രണ്ട് ഘട്ടങ്ങളിലായി തയാറാക്കും.
മഞ്ചേരി 25 റോഡുകള്‍ (രണ്ട് കോടി), മലപ്പുറം 19 (1.37 കോടി), നിലമ്പൂര്‍ 17 (3.72 കോടി), എറനാട് 25 (3.42 കോടി), മങ്കട 14 (90 ലക്ഷം), പെരിന്തല്‍മണ്ണ 19 (1.37 കോടി), വണ്ടൂര്‍ 17 (1.77 കോടി), കൊണ്ടോട്ടി 13 (99 ലക്ഷം), താനൂര്‍ ആറ് (33 ലക്ഷം), തിരൂര്‍ 13 (63 ലക്ഷം), വള്ളിക്കുന്ന് എട്ട് (24 ലക്ഷം), തിരൂരങ്ങാടി നാല് (12 ലക്ഷം), വേങ്ങര ഒന്‍പത് (41), കോട്ടക്കല്‍ 31 (2.54 കോടി), പൊന്നാനി ഏഴ് (35.70 ലക്ഷം), തവനൂര്‍ എട്ട് (31 ലക്ഷം) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ എണ്ണവും തുകയും.
രണ്ടാം ഘട്ടത്തില്‍ റോഡുകളുടെ സംരക്ഷണ ഭിത്തി, കലുങ്കുകള്‍, ഡ്രയിനേജുകള്‍ എന്നിവക്കുള്ള പദ്ധതിയും മൂന്നാം ഘട്ടത്തില്‍ റോഡുകളുടെ ഉപരിതലം പുതിക്കി പണിയുന്നതിന് പദ്ധതിയും തയാറാക്കി സമര്‍പ്പിക്കും. ജില്ലയിലെ നാല് പാലങ്ങളുടെ പുനരുദ്ധാരണത്തിനും എസ്റ്റിമേറ്റ് തയാറാക്കി. വണ്ടൂര്‍ മണ്ഡലത്തിലെ കാക്കത്തോട് പാലത്തിന് നാല് കോടിയും ചെള്ളിതോടിന് 1.5 കോടിയും ചെലവു വരും. കൊണ്ടോട്ടി മണ്ഡലത്തിലെ എടവണ്ണപ്പാറ പാലത്തിന് 75 ലക്ഷവും വള്ളിക്കുന്ന് മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങല്‍ പാലത്തിന് 15 കോടിയുടെതുമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.
ജില്ലയിലെ പാലങ്ങളിലും റോഡുകളിലും പ്രളയകാലത്തെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ജലവിതാനം രേഖപ്പെടുത്തുന്നതിനായി റോഡ്‌സ് വിഭാഗം 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ദേശീയ പാതകളിലെ കുഴിയടക്കല്‍ പ്രവ്യത്തി പുരോഗമിക്കുകയാണ്. 20 കോടിയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതിയില്‍ ദേശീയ പാതക്കുണ്ടായത്. ദേശീയ പാത മലപ്പുറം മുതല്‍ മുസ്‌ലിയാരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ കുഴിയടക്കല്‍ പൂര്‍ത്തിയായി. അതേസമയം നിര്‍മാണ സമാഗ്രികളുടെ ലഭ്യത കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ. ഹരീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."