HOME
DETAILS
MAL
ഹത്രാസ്: കോണ്‍ഗ്രസ് സത്യഗ്രഹം നടത്തി
backup
October 05 2020 | 23:10 PM
തിരുവനന്തപുരം: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കെതിരെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സത്യഗ്രഹം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരടങ്ങുന്ന സംഘമായിട്ടായിരുന്നു ഓരോ ജില്ലയിലും സത്യഗ്രഹം നടത്തിയത്.
തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഹത്രാസ് സംഭവം രാജ്യത്തിന്റെ നൊമ്പരവും ഓരോ ഭാരതീയനും നാണക്കേടുമാണെന്ന് മുല്ലപ്പളളി പറഞ്ഞു. ഇരുണ്ട കാലഘട്ടത്തിലേക്ക് രാജ്യം പോകുന്നതിന്റെ സൂചനയാണ് ഇത്. യു.പി സര്‍ക്കാരിന്റേത് ഭരണകൂട ഭീകരതയാണ്. ന്യൂനപക്ഷ, ദലിത് പീഡനം നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളെ തുറന്നുകാട്ടാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമേ സാധിക്കുകയുള്ളു. ഫാസിസത്തേയും സംഘപരിവാര്‍ ശക്തികളേയും കോണ്‍ഗ്രസ് പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യം ഭരിക്കുന്നത് ഏകാധിപതിയാണെന്നും മോദിയുടെ ഭരണത്തിനുകീഴില്‍ ആര്‍ക്കും എന്തുമാകാമെന്ന ആകാമെന്ന നിലയായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹത്രാസില്‍ നടന്നത് ഇന്ത്യയെ നടുക്കിയ സംഭവമാണെന്നും കേസിലെ കുറ്റവാളികളെ തൂക്കിലേറ്റണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒറ്റപ്പെട്ട ആക്രമണമല്ല ഹത്രാസിലേതെന്നും ജാതിവിവേചനത്തിന്റെ അഴിഞ്ഞാട്ടം നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അഭിപ്രായപ്പെട്ടു.കെ.പി.സി.സി ഭാരവാഹികള്‍,ഡി.സി.സി പ്രസിഡന്റുമാര്‍,എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങിയവര്‍ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി വിവിധ ജില്ലകളില്‍ നടന്ന സത്യഗ്രഹത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."