HOME
DETAILS
MAL
കവുങ്ങുകള്‍ കരിഞ്ഞുണങ്ങി; കര്ഷകന് ജീവനൊടുക്കി
backup
May 20 2019 | 20:05 PM
കാസര്‍കോട്: കവുങ്ങുകള്‍ കരിഞ്ഞുണങ്ങിയ വിഷമത്തില്‍ കര്ഷകന് ജീവനൊടുക്കി. ചട്ടഞ്ചാല്‍ മാച്ചിപ്പുറത്തെ മുങ്ങത്ത് കരുണാകരന് നായര്‍ (63) ആണ് ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ചത്.
വേനലില്‍ വെള്ളം ലഭിക്കാതെ കരുണാകരന് നായരുടെ തോട്ടതിലെ കവുങ്ങുകള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങിയിരുന്നു. ഇതിന്റെ വിഷമത്താല്‍ ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുധീഷ്, സുനിത. മരുമക്കള്‍: ശ്രുതി, മാധവന്. സഹോദരങ്ങള്‍: കൃഷ്ണന്, വിജയന്, മുരളി, പത്മാവതി, സരോജിനി, ശാരദ, ഇന്ദിര, ശാന്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."