പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍
വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ രണ്ട് യുവാക്കളെ കോടതി റിമാന്‍ഡ്് ചെയ്തു. കൊടുങ്ങല്ലൂര്‍ മേത്തല വയലമ്പം കൂളിയാട്ട് വീട്ടില്‍ വൈഷ്ണവ് (22) ചേന്ദമംഗലം കുറുമ്പ തുരുത്ത് സ്വദേശിയും ഇപ്പോള്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന ഒള്ളാട്ടുപുറം നിക്‌സണ്‍ (22) എന്നിവരെയാണ് ഞാറക്കല്‍ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഓഗസ്റ്റ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നായരമ്പലം സ്വദേശിയായ പെണ്‍കുട്ടി മാതാപിതാക്കളൊടൊപ്പം കുടുംബ വീട്ടില്‍ താമസിച്ചു വരവെ മുന്‍ നിശ്ചയപ്രകാരം യുവാക്കള്‍ കടത്തികൊണ്ടു പോവുകയായിരുന്നു.
രാവിലെ ഉണര്‍ന്ന വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാതായതോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പുലര്‍ച്ചെ നാലിനും എട്ട് മണിക്കും ഇടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് ഞാറക്കല്‍ പൊലിസിന് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവാക്കളെയും പെണ്‍കുട്ടിയേയും പൊലിസ് കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തുകയും അസ്വഭാവികത ഒന്നും ഇല്ലായെന്നതിനാല്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."