നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവില; മദ്യവില്‍പനശാല പ്രവര്‍ത്തനമാരംഭിച്ചു
കുട്ടനാട്: ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ പുന്നക്കുന്നത്തുശേരിയില്‍ നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദേശമദ്യ വില്‍പനശാല പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മദ്യ വില്‍പന ആരംഭിച്ചത്.
രാവിലെ പതിനൊന്നോടെ വില്‍പനകേന്ദ്രത്തിലേക്കുള്ള ഫര്‍ണീച്ചറുകളുമായെത്തിയപ്പോള്‍ വനിതകളടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി അലക്‌സ്, ഗ്രാമപഞ്ചായത്തഗം മിനി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വണ്ടി തടഞ്ഞതോടെ സ്ഥലത്തുണ്ടായിരുന്ന പുളിങ്കുന്ന് പൊലിസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.
ഇതേ സമയം മദ്യം വാങ്ങുന്നതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നായി ആളുകള്‍ കാത്തുനിന്നിരുന്നു. പ്രതിഷേധക്കാരുടെ എണ്ണം കുറവായിരുന്നതോടെ പോലീസിനും കാര്യങ്ങള്‍ എളുപ്പമായി. പിന്നീട് ഏറെ താമസിയാതെ തന്നെ വില്‍പന ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."