ട്രംപിനെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നത് രണ്ടാം നിര: ഇറാന്
തെഹ്റാന്: യു.എസ് പ്രസിഡന്റ് ട്രംപിനെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നത് അവരുടെ ബി ടീം ആണെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ്. രണ്ടാംനിരയുടെ പ്രേരണയില്‍ ട്രംപ് വിചാരിക്കുന്നത് അലക്സാണ്ടര്‍, ചെങ്കിസ്ഖാന് തുടങ്ങിയ ആക്രമണകാരികള്‍ക്കു ചെയ്യാന്‍ സാധിക്കാതിരുന്നത് ചെയ്യാന്‍ സാധിക്കുമെന്നാണ്.
അക്രമികള്‍ വന്നുപോയപ്പോഴും ഇറാന് ഉറച്ചുനിന്നതേയുള്ളൂ. സാമ്പത്തിക ഭീകരതയും വംശഹത്യാപരമായ കുത്തുവാക്കുകളും ഇറാനെ ഇല്ലാതാക്കില്ലെന്ന് ഓര്‍ക്കുക. ഇറാനികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുക. ബഹുമാനിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കും- അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം യു.എസിന്റെ മുന്നറിയിപ്പിനെ അവഗണിക്കേണ്ടതില്ലെന്ന് ബ്രിട്ടന് ഇറാനെ ഓര്‍മിപ്പിച്ചു. അവര്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ അമേരിക്കന്‍ താല്പര്യങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നുറപ്പാണ്- ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.
അതിനിടെ യു.എസിനും ഇറാനുമിടയില്‍ മധ്യസ്ഥശ്രമം നടത്താന്‍ ഒമാന്‍ വിദേശകാര്യമന്ത്രി ഇന്നലെ തെഹ്റാനിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."