HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്
backup
September 08 2018 | 06:09 AM
അന്നമനട: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും വാര്‍ഡ് മെമ്പറേയും അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ് .
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വഴിയൊരുക്കാന്‍ പരിസരവാസികളുടെ വഴി തടസപ്പെടുത്തി പഞ്ചായത്ത് റോഡ് കൈയേറി നിര്‍മാണം നടത്തിയെന്ന കേസിലാണ് ഉത്തരവ്.
അന്നമനട ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡിലുള്ള ജലസേചന വകുപ്പിന്റെ പമ്പ് ഹൗസില്‍ നിന്നുള്ള മാള ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാല്‍ റോഡിലാണ് കൈയേറ്റം. പ്രശ്നത്തില്‍ നൂറോളം പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെയാണ് പരാതിക്കാര്‍ ലോകായുക്തയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."