HOME
DETAILS

വർത്തമാന ഇന്ത്യ ഉൾക്കൊള്ളേണ്ടത് ഗാന്ധിയൻ മൂല്യങ്ങളെ: ഐഒസി

  
backup
October 06 2020 | 12:10 PM

ioc-programme-at-damam-0610

     ദമാം: ഇന്ത്യയിലെ ഭരണാധികാരികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തിൽ പ്രചോദിതരായ സവർണ ഫാസിസ്റ്റുകൾ നടത്തുന്ന അക്രമണങ്ങളിൽനിന്നും വർത്തമാന ഇന്ത്യയെ രക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്കേ കഴിയൂ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഒക്ടോബർ രണ്ട് വെള്ളിയാഴ്ച്ച അൽ ഖോബാർ ക്‌ളാസ്സിക് റെസ്റ്റോറണ്ടിൽ വെച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം പ്രശസ്ത മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സയ്യദ് അബ്ദുള്ള റിസ്‌വി ഉദ്‌ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഗോഡ്സെയും ഗോഡ്‌സെയുടെ പിറകിലുള്ള ശക്തികളും ശ്രമിച്ചത് എന്ന് യോഗം ഉദ്‌ഘാടനം ചെയ്ത സയ്യദ് അബ്ദുള്ളറിസ്‌വി അഭിപ്രായപ്പെട്ടു. ഗാന്ധിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആശയങ്ങളെ ഇല്ലായ്മചെയ്യാൻ കഴിയുകയില്ല. വർത്തമാനകാല രാഷ്ട്രീയത്തിൽ ഗാന്ധിയൻ ആശയങ്ങൾ സംരക്ഷിക്കേണ്ടത് എന്റെയും നിങ്ങളുടെയും നമ്മളോരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിന് ഐഓസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അർക്കാൻ അധ്യക്ഷം വഹിച്ചു.

     ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചാർജുള്ള എഐസിസി സെക്രട്ടറി ഹിമാൻഷ്യു വ്യാസ്, ഐഒസി സെക്രട്ടറി ഡോ. ആരതികൃഷണ എന്നിവരുടെ ഗാന്ധി ജയന്തി സന്ദേശങ്ങളും യോഗത്തിൽ പങ്കുവെക്കപ്പെട്ടു. ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഡോ. ശശിതരൂരടക്കമുള്ള കോൺഗ്രസ്സ് എംപി മാരുടെ നേതൃത്വത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമാധാനപരമായി ഉത്തർ പ്രദേശിലെ ഹത്രയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി പൈശാചികമായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട്ടിലേക്ക് യാത്ര നടത്തിയപ്പോൾ അവരെ പ്രതിരോധിക്കാൻ തയ്യാറായി നിൽക്കുന്ന ഉത്തർപ്രദേശ് സർക്കാരിന് ഒടുവിൽ അവരുടെ മുന്നിൽ മുട്ടുമടക്കേണ്ടിവന്നതും ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി ഒരിക്കൽക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന് ഐഒസി മീഡിയ ആൻഡ് കമ്മ്യുണിക്കേഷൻ സെക്രട്ടറി ഫൈസൽ ഷെരീഫ് പറഞ്ഞു.

     'മഹാത്മാഗാന്ധി റോഡ്' എന്ന ഹൃസ്വ ചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു. ന്യുയോർക്ക് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് ലഭിച്ച സിനിമാസംവിധായകൻ ശരത് സംവിധാനം ചെയ്തു ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂരാണ് ചിത്രം നിർമിച്ചത്. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് പ്രളയകാലത്ത് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹികപ്രവർത്തകയും ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ഖദീജ ടീച്ചർ, ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ഒഐസിസി സഊദി നാഷണൽ പ്രസിഡണ്ട് പി എം നജീബ്, ആൽബിൻ ജോസഫ് , ഐഒസി നേതാക്കളായ നിഹാൽ, ഇക്ബാൽ കോവൂർ കർണാടക, ഹസ്നൈൻ ഉത്തർപ്രദേശ്, അബ്ദുൾ സത്താർ തമിഴ്‌നാട് എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  44 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago