HOME
DETAILS
MAL
കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കാന്വച്ച മാമ്പഴം പിടികൂടി
backup
May 08 2017 | 18:05 PM
കയ്പമംഗലം: പെരിഞ്ഞനത്ത് നിന്ന് കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കാന്വച്ച മാമ്പഴം പിടികൂടി. പെരിഞ്ഞനം കുറ്റിലക്കടവില്‍ നിന്നും പെട്ടി ഓട്ടോയില്‍ കാര്‍ബൈഡ് ഉപയോഗിച്ച് മാമ്പഴം പഴുപ്പിക്കുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് മതിലകം എസ്.ഐ മനു.വി.നായരും സംഘവും നടത്തിയ പരിശോധനയിലാണ് മാമ്പഴം പിടിച്ചെടുത്തത്.
പെട്ടി ഓട്ടോയില്‍ 12 പെട്ടികളിലായി നിറച്ച 300 കിലോഗ്രാം മാങ്ങയും ഒരു കിറ്റ് കാര്‍ബൈഡും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മതിലകം പൊലിസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. എറണാകുളം ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് പൊലിസ് റിപ്പോര്‍ട്ട് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."