ആലിബാബ മേധാവി ജാക്ക് മാ കാലാവധിക്കു മുന്‍പേ വിരമിക്കുന്നു
ലോകത്തെ ഏറ്റവും വിലമതിപ്പുള്ള ഇ-വാണിജ്യ കമ്പനിയായ ആലിബാബയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ ജാക്ക് മാ നേരത്തെ വിരമിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സമയം ചെലവഴിക്കാനാണ് ജാക്ക് മാ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 54 കാരനായ ജാക്ക് മാ, ചൈനയിലെ ഏറ്റവും വലിയ സമ്പന്നനാണ്.
1999 ല്‍ സ്ഥാപിതമായ ആലിബാബയ്ക്കു മുന്നേ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജാക്ക് മാ. ഇത്രയും ചെറുപ്പത്തില്‍ വിരമിക്കുന്നത് ചൈനയില്‍ അസാധാരണമാണ്.
40 ബില്യണ്‍ ഡോളറാണ് ആലിബാബയുടെ കഴിഞ്ഞവര്‍ഷത്തെ വരുമാനം. കഴിഞ്ഞ പാദത്തില്‍ മാത്രം 10 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടായി. വാര്‍ഷിക ഉപഭോക്താക്കളുടെ എണ്ണം 524 മില്യണ്‍ ഡോളര്‍ കടന്നുവെന്നാണ് കമ്പനിയുടെ കണക്ക്.
2013 വരെ അദ്ദേഹം ആലിബാബയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു. പിന്നീട് താഴ്ന്ന സ്ഥാനമായ ചെയര്‍മാനായി. 2014 ല്‍ വിദ്യാഭ്യാസ രംഗത്തിന് ഊന്നല്‍ നല്‍കുന്ന സംഘചടന രൂപീകരിച്ചു. എങ്കിലും കമ്പനിക്കൊപ്പം തന്നെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."