കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു
ചെന്നൈ: ചെന്നൈയില്‍ നിന്ന് ആന്ഡമാനിലേക്കു പോകുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായ വ്യോമസേനാ വിമാനം എ എന്‍ 32നായുള്ള തിരിച്ചില്‍ തുടരുന്നു.മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
തിരച്ചിലിനായി ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റിന്റെ സേവനം തേടിയിട്ടുണ്ട്. ഇരുണ്ട മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പോലും ചിത്രങ്ങള്‍ എടുക്കാന്‍ ഇതു കൊണ്ട് കഴിയും എന്നത് തിരച്ചിലിനെ സഹായിക്കും. നാവിക തീരസംരക്ഷണ സേനകളുടെ 18 കപ്പലുകള്‍, എട്ടു വിമാനങ്ങള്‍, ഒരു മുങ്ങിക്കപ്പല്‍ എന്നിവയാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കർ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യോമനിരീക്ഷണം നടത്തി.
തിരച്ചിലിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ 150 നോട്ടിക്കല്‍ മൈല്‍ അകലെ ലോഹഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ചു .കാണാതായ വിമാനത്തിന്റെ ഏതെങ്കിലും ചിത്രങ്ങള്‍ ഉപഗ്രഹ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരുണ്ടായിരുന്ന വ്യോമസേനാ വിമാനം എഎന്‍ 32 വെള്ളിയാഴ്ച രാവിലെ ആണ് കാണാതായത്. വിമാന ജീവനക്കാരടക്കം 17 പേര് വ്യോമസേനാംഗങ്ങളാണ്. കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശി വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. രാവിലെ 8.30 നാണ് വിമാനം ചെന്നൈയില്‍ നിന്നും പുറപ്പെട്ടത്.
വിമാനം കടലില്‍ വീണിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ശ്രീലങ്കയും മലേഷ്യയും തെരച്ചില്‍ പ്രവര്‍ത്തനത്തിനായി ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."