മികച്ച കായികതാരങ്ങളെ കണ്ടെത്താന്‍ ഡബ്ല്യു.എം.സി ക്യാംപ് ആരംഭിച്ചു
വണ്ണപ്പുറം: വേള്‍ഡ് മലയാളി കൗണ്‍സില്‍ കെ പി തോമസ്മാഷ് അക്കാദമിയിലേക്ക് 20 കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാമ്പ് വണ്ണപ്പുറം എസ്എന്‍എം വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ ആരംഭിച്ചു.
ജില്ലാ സ്‌പോര്‍്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ .എല്‍. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അജിത്കുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു. കെ. ചന്ദ്രന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ റീജ്യനല്‍ ജനറല്‍ സെക്രട്ടറി ദിനേശ് നായര്‍, ഹെഡ്മാസ്റ്റര്‍ ഡി .സിന്ധു, പ്രിന്‍സിപ്പല്‍ മനോജ്, ദ്രോണാചാര്യ കെ. പി .തോമസ്, എം.പി.ടി.എ പ്രസിഡന്റ് ബീന ദിലീപ്, പരിശീലകരായ രാജാസ് തോമസ്, വി .ബി രാജേഷ്, സജന സുരേഷ്, അനീഷ്‌കുമാര്‍, പി .എസ് അലന്‍ മത്തായി എന്നിവര്‍ സംസാരിച്ചു. 60 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ മികവു പുലര്‍ത്തുന്ന 20 കുട്ടികളെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.
2025ലെ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണമെഡല്‍ നേടുകയെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിന് കായികതാരങ്ങളെ വാര്‍ത്തെടുക്കാനാണ് ക്യാംപിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."