പുറമ്പോക്ക് ഭൂമി വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അങ്കണവാടി വെല്‍ഫെയര്‍കമ്മിറ്റി രംഗത്ത്
മൂവാറ്റുപുഴ: പഞ്ചായത്ത് മെമ്പര്‍ കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അങ്കണവാടി വെല്‍ഫെയര്‍കമ്മിറ്റി. പായിപ്ര പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ആച്ചേരി പൊട്ടയ്ക്ക് സമീപമാണ് അരയേക്കറോളം ഭൂമി കയ്യേറിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
പ്രദേശവാസികളുടെ ആവശ്യപ്രകാരം വാര്‍ഡില്‍ ഒരു അങ്കണവാടി നിര്‍മിക്കുതിന് പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ വാര്‍ഡിലെ പുറമ്പോക്ക് ഭൂമിക്കായി നടത്തിയ അന്വോഷണത്തിലാണ് ആച്ചേരിപൊട്ടയ്ക്ക് സമീപം പുറമ്പോക്ക് ഭൂമി കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിന് അപേക്ഷ നല്‍കി. റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്ത് മെമ്പറുടെ കൈവശത്തിലാണ് ഭൂമിയെന്ന് കണ്ടെത്തി. 1994ലെ നിയമപ്രകാരം തോട്, കുളം, പുറമ്പോക്ക് ഭൂമിയുടെ അവകാശവും, പരിപാലനവും, സംരക്ഷണവും പഞ്ചായത്തിനാണെന്നും, കൈയ്യേറ്റം ഒഴിപ്പിക്കാനുളള അധികാരം പഞ്ചായത്തില്‍ നിക്ഷിപ്തമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതനുസരിച്ച് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി തരണമെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ അപേക്ഷ റവന്യൂ വകുപ്പിന് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ 15സെന്റ് സ്ഥലം ചിറക്കായും 10സെന്റ് സ്ഥലം കൈവശാവകാശമായി ഒരാള്‍ക്ക് നല്‍കിയതാണന്നും കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പത്ത് സെന്റ് സ്ഥലം മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്നും പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."