കുവൈത്തിലെ പുതിയ സമസ്ത മദ്‌റസയില്‍ പ്രവേശനോത്സവം
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പ്രകാരം കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ വിദ്യാഭ്യാസ വിംഗിന് കീഴില്‍ സാല്മിയയില്‍ പുതുതായി ആരംഭിച്ച മദ്രസത്തുന്നൂറിന്റെ പ്രവേശനോത്സവം നടന്നു.
മദ്രസത്തുന്നൂര്‍ കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഫൈസി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മദ്രസ അഡ്മിഷന്‍ ഫോറത്തിന്റെ വിതരണോദ്ഘാടനം സയ്യിദ് ഗാലിബ് അല്‍മഷ്ഹൂര്‍ നിര്‍വഹിച്ചു. അബ്ദുല്‍ ലത്തീഫ് സല്‍വ ഫോറം ഏറ്റു വാങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം ഇസ്‌ലാമിക് കൗണ്‍സില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറിയും മദ്രസത്തുന്നൂര്‍ സദര്‍ മുഅല്ലിമുമായ സൈനുല്‍ ആബിദ് ഫൈസി നിര്‍വഹിച്ചു. പ്രഥമ മദ്രസ ബാച്ച് വിദ്യാര്‍ഥികളെ ചടങ്ങില്‍ പരിചയപ്പെടുത്തി.
ഉസ്മാന്‍ ദാരിമി, ഇസ്മായില്‍ ഹുദവി (ഗകഇ ട്രഷറര്‍), ജിതേന്ദ്ര സിങ് (നഹ്ദ ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍), അബ്ദുല്‍ ഹക്കീം മൗലവി, നാസര്‍ കോഡൂര്‍, ശിഹാബ് മാസ്റ്റര്‍ (ഗകഇ വിദ്യാഭ്യാസ വിങ് ഡയറക്ടര്‍), ബഷീര്‍ ബാത്ത (കെ എം സി സി), അബ്ദുറഹീം ഹസനി, ശംസുദ്ധീന്‍ മൗലവി, ബഷീര്‍ എ.കെ (കെ കെ എം എ), സുബൈര്‍ കൊടുവള്ളി (മദ്രസത്തുന്നൂര്‍ രക്ഷാധികാരി), ഫായിസ് ബേക്കല്‍ (മദ്രസത്തുന്നൂര്‍ ജോ. സെക്രട്ടറി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇല്യാസ് മൗലവി ഉല്‍ബോധനം നടത്തി.
ഇസ്‌ലാമിക് കൗണ്‍സില്‍ വൈസ് ചെയര്മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. ഫര്‍ഹാന്‍ ഫൈസല്‍ ഖിറാഅത്ത് നടത്തി.
മദ്രസത്തുന്നൂര്‍ ജനറല്‍ സെക്രട്ടറി നിസാര്‍ അലങ്കാര്‍ സ്വാഗതവും ട്രഷറര്‍ ഫാസില്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."