സെയ്ത് മുഹമ്മദ് നിസാമിയുടേത് കുലീനവും മാതൃകയുമായ ജീവിതം: സാദിഖലി തങ്ങള്‍
കോഴിക്കോട്: എല്ലാ മേഖലകളിലും കുലീനവും മാതൃകാപരവുമായിരുന്നു വി.പി സെയ്ത് മുഹമ്മദ് നിസാമിയുടെ ജീവിതമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസാമിയുടെ വിയോഗം വലിയ വിടവാണുണ്ടാക്കിയത്. ഭൗതിക, ധാര്‍മിക, ശാസ്ത്ര വിജ്ഞാനങ്ങളിലെ അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രഭാഷണങ്ങളും എന്നും ശ്രദ്ധേയമാണ്. നര്‍മബോധത്തിലും പ്രഭാഷണ ശൈലിയിലും അദ്ദേഹം വേറിട്ടുനിന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. എം.പി അബ്ദുസമദ് സമദാനി അധ്യക്ഷനായി. തന്റെ ജീവിതം ധാര്‍മിക സംസ്‌കരണത്തിനായി ചെലവഴിച്ച നിസാമി യുവാക്കളെ ആകര്‍ഷിക്കുന്ന പ്രഭാഷണത്തിനുടമയായിരുന്നുവെന്ന് സമദാനി അനുസ്മരിച്ചു.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത മുശാവറ അംഗം എം.എം മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, അലവി ഫൈസി കുളപ്പറമ്പ്, എം.എ ചേളാരി, പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, പി. ഹസൈനാര്‍ ഫൈസി, സി.എച്ച് മഹമൂദ് സഅദി, ഒ.പി അഷറഫ്, സി.പി ഉസ്മാന്‍ കോയ, എ.പി.പി തങ്ങള്‍, പി.എ മൗലവി അച്ചനമ്പലം, സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, അഷറഫ് കക്കുംപടി, കെ.എ റഹ്മാന്‍ ഫൈസി, നവാസ് പൂനൂര്‍ പങ്കെടുത്തു. പി.കെ മുഹമ്മദ് സ്വാഗതവും അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."