ഇന്ത്യയെ കൈവിട്ടു; ചരക്ക് കൈമാറ്റത്തിന് ചൈനയെ കൂട്ടുപിടിച്ച് നേപ്പാള്‍
കാഠ്മണ്ഡു: ചരക്ക് കൈമാറ്റത്തില്‍ ഇന്ത്യയെ കൈവിട്ട് ചൈനയെ കൂട്ടുപിടിച്ച് നേപ്പാള്‍. ചരക്കു ഗതാഗതത്തിന് നാല് തുറമുഖങ്ങള്‍ തുറന്ന് കൊടുക്കാന്‍ ചൈന അനുമതി നല്‍കിയതായി നേപ്പാള്‍ അറിയിച്ചു.
ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതിക്കും ഇന്ത്യയെയായിരുന്നു നേപ്പാള്‍ ഇതുവരെ ആശ്രയിച്ചിരുന്നത്. 2015-2016 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിന് ദീര്‍ഘകാല തടസം നേരിട്ടതോടെയാണ് ചൈനയിലെ തുറമുഖങ്ങളിലേക്ക് പ്രവേശനം ലഭിക്കണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടത്. എണ്ണക്കും അവശ്യസാധനങ്ങള്‍ക്കും മാസങ്ങളോളം ക്ഷാമമുണ്ടായതോടെയാണ് തീരുമാനം. കാഠ്മണ്ഡുവില്‍ ചൈന-നേപ്പാള്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ചരക്കു നീക്ക കരാറിന്റെ കരടിന് വെള്ളിയാഴ്ച രൂപം നല്‍കി.
ഇത്പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സര്‍, ലായന്‍യന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് കയറ്റുമതിയും ഇറക്കുമതിയും ചെയ്യാം.
അതിനിടെ ഇന്ത്യ നേതൃത്വം നല്‍കുന്ന സൈനികാഭ്യാസത്തില്‍ നിന്ന് നേപ്പാള്‍ പിന്‍മാറി. ദക്ഷിണേഷ്യയിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും രാജ്യങ്ങളുടെ കൂട്ടായ്മയായ ബി.ഐ.എം.എസ്.ടി.ഇ.സിയില്‍ നിന്ന് പിന്‍മാറിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ ഉപദേഷ്ടാവ് ചൈനീസ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."