HOME
DETAILS

ദേശീയപാത വികസനം; പാണമ്പ്രയില്‍ പരിശോധന നടത്തി

  
backup
May 08 2017 | 20:05 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a3%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d


തേഞ്ഞിപ്പലം: ദേശീയപാത 45 മീറ്ററില്‍ ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പാണമ്പ്രയില്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധന നടത്തി. ഇന്നലെ വൈകിട്ടാണ് സംഘം പാണമ്പ്രയിലെത്തിയത്. തര്‍ക്കത്തിലുള്ള പാണമ്പ്ര, ഇടിമുഴിക്കല്‍ ,കൊളപ്പുറം ഒഴികെ പുതുക്കിയ അലൈന്‍മെന്റിന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധി യോഗത്തില്‍ അംഗീകാരമായിരുന്നു. തര്‍ക്കത്തിലുള്ള മൂന്നു സ്ഥലങ്ങളിലും പരിശോധന നടത്തുവാനും തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാണമ്പ്ര, ഇടിമുഴിക്കല്‍ എന്നിവിടങ്ങളില്‍ റവന്യൂ സംഘം ഇന്നലെ പരിശോധന നടത്തിയത്.
പാണമ്പ്ര പള്ളിപ്പറമ്പിലൂടെ റോഡു കടന്നു പോകുന്ന തരത്തിലുള്ള അലൈന്‍മെന്റ് ഒഴിവാക്കണമെന്ന് പഞ്ചായത്ത് അധികൃതരും മഹല്ല് കമ്മിറ്റിയും റവന്യൂ സംഘത്തോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വച്ച് റവന്യൂ അധികൃതര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും മഹല്ല് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ തീരുമാന പ്രകാരം പള്ളിസ്ഥലം ഒഴിവാക്കി മറ്റൊരു അലൈന്‍മന്റ് മഹല്ല് ഭാരവാഹികളുടെ മുന്നില്‍ വച്ചു.
എന്നാല്‍ ഈ അലൈന്‍മന്റ് പ്രകാരം ഗ്രാമപഞ്ചായത്ത് കാര്യാലയമടക്കം നിരവധി സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നതിനാല്‍ അതും തള്ളേണ്ടി വന്നു. അവസാനം അന്തിമ തീരുമാനം ഇന്നു പത്തിന് മുമ്പായി നല്‍കണമെന്ന് പഞ്ചായത്ത് അധികൃതരോടും മഹല്ല് കമ്മിറ്റിയോടും റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടു ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയാ റസാഖ് തോട്ടത്തില്‍, വാര്‍ഡ് മെമ്പര്‍ എ.പി സലീം,പഞ്ചായത്തംഗം സവാദ് കള്ളിയില്‍, പി.എം മൊയ്തീന്‍കോയ, പാണമ്പ്ര മഹല്ല് ഭാരവാഹികളായ എം.എ ചേളാരി, പി.എം ബാവ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  6 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago