HOME
DETAILS
MAL
സോപാനം വാദ്യോത്സവം; ശ്രദ്ധേയമായി വാദ്യോപകരണ, ചമയ പ്രദര്‍ശനം
backup
May 08 2017 | 20:05 PM
എടപ്പാള്‍: മെയ് 12 വരെ പെരുമ്പറമ്പില്‍ നടക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശനം പുതുതലമുറക്ക് കൗതുകകരമാകുന്നു.അന്യം നിന്ന് പോയതോ, കേട്ട് കേള്‍വി പോലുമില്ലാത്തതോ ആയ വാദ്യ, സംഗീത ഉപകരണങ്ങളുടെയും കേരളീയ തനത് വാദ്യ, നൃത്തരൂപങ്ങളുടെ ചമയപ്രദര്‍ശനവുമാണ് ശ്രദ്ധേയമാകുന്നത്.
പൂര്‍ണമായും പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ഓലയാല്‍ തീര്‍ത്ത പ്രദര്‍ശന സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വൈകീട്ട് മൂന്ന് മുതല്‍ എട്ട് വരെ നടക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധിയാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇതിന് പുറമെ മണ്‍മറഞ് പോയ കലാകാരന്‍മാരുടെ ഛായാചിത്രപ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ടണ്ട്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ഉപകരണങ്ങളെ കുറിച്ചും ചമയങ്ങളെ കുറിച്ചും ഈ രംഗത്തെ വിദഗ്ധര്‍ വിശദീകരിച്ച് നല്‍കുന്നുമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."