വിധി അധാര്‍മികതക്കും അരാജകത്വത്തിനും വഴിവയ്ക്കും: എസ്.വൈ.എസ്
കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടനയുടെ 377ാം വകുപ്പ് റദ്ദ് ചെയ്ത് സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടത് അധാര്‍മികതയ്ക്കും അരാജകത്വത്തിനും വഴിവയ്ക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ്.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഇത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നുമുള്ള കോടതിയുടെ നിരീക്ഷണം സാമൂഹ്യസദാചാരം തകര്‍ക്കുമെന്നതിനാല്‍ ഇതിനെതിരേ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
കോഴിക്കോട് സമസ്താലയത്തില്‍ ചേര്‍ന്ന യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്, മുസ്തഫ മുണ്ടുപാറ, എ.എം പരീത്, സി.എച്ച് മഅ്മൂദ് സഅദി, എന്‍.പി കരീം ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, സലീം എടക്കര, ഇബ്രാഹിം ഫൈസി പേരാല്‍, കെ.എ നാസര്‍ മൗലവി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, നാസര്‍ ഫൈസി കൂടത്തായി, എ.എം ശരീഫ് ദാരിമി നീലഗിരി, പി.എം ലത്തീഫ് ഹാജി ബംഗളൂരു പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."