പ്രളയ ബാധിതര്‍ക്ക് ലയണ്‍സ് ക്ലബ് 500 വീടുകള്‍ നിര്‍മിച്ചു നല്‍കും
കൊച്ചി: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുവാന്‍ 500 വീടുകള്‍ നിര്‍മിച്ചു നല്‍കും. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രളയ ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നരേഷ് അഗര്‍വാള്‍, ട്രസ്റ്റി വിജയകുമാര്‍ രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭവന നിര്‍മാണത്തോടൊപ്പം തകര്‍ന്നുപോയ സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയും പുനര്‍നിര്‍മിക്കും.
കേരളത്തിലെ 645 ലയണ്‍സ് ക്ലബുകള്‍ ഇതിനകം 10 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏകദേശം ഇത്രയും തുകയുടെ സാധന സാമഗ്രികള്‍ കേരളത്തിനു പുറത്തുള്ള ലയണ്‍സ് ക്ലബുകളില്‍നിന്നും ലഭിച്ചിട്ടുണ്ട്. ദചാലക്കുടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിന്‍ ചിറ്റിലപ്പിള്ളി സംഭാവനയായി നല്‍കുന്ന 20 സെന്റ് സ്ഥലത്ത് ഫൗണ്ടേഷന്‍ മൂന്ന് നില ഫ്‌ളാറ്റ് നിര്‍മിച്ച് ഇരുപത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."