HOME
DETAILS

സി എച്ച് മുഹമ്മദ് കോയ കേരളീയ നവോത്ഥാന ചരിത്രത്തിലെ അമൂല്യ വ്യക്തിത്വം: അൽഖോബാർ കെഎംസിസി

  
backup
October 08, 2020 | 9:19 AM

cm-memory-kmcc-alkhobar-programme

     ദമാം: ഒരു വ്യാഴവട്ട ത്തിലേറെ കാലം കേരള വിദ്യാഭ്യാസ വകുപ്പ് ഭരിച്ച സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സംഭാവനകൾ കേരളീയ നവോത്ഥാന ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻറ് സി അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടു. ദാർശനികനായ സി എച്ചിന്റെ ഭരണ നിപുണത ഫലപ്രാപ്തി യിലേക്കുള്ള രാഷ്ട്രീയ രസതന്ത്രമായിരുന്നു വെന്നും പതിറ്റാണ്ടുകളുടെ ദീർഘ വീക്ഷണമായി കോഴിക്കോട് കോർപ്പറേഷൻ, മലപ്പുറം ജില്ല, കോഴിക്കോട് സർവ്വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തുടങ്ങിയ പദ്ധതികളിലൂടെ കേരളത്തിന് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി എച്ചി ന്റെ ആശയമായിരുന്ന ഹൈസ്കൂൾ വരെയുള്ള സൗജന്യ വിദ്യാഭ്യാസവും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്നോക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പും കേരളത്തിൻറെ സാമൂഹിക സാംസ്കാരിക രംഗത്തും സ്ത്രീ ശാക്തീകരണ രംഗത്തും വലിയ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ച അനുസ്മരണ സംഗമം കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോടൂര്‍ ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, അഷ്റഫ് ആളത്ത്‌, സുബൈര്‍ ഉദിനൂര്‍, സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, മുസ്തഫ കമാൽ, സഹദ് നീലിയത്ത്‌, അബ്ദുൾ അസീസ് കത്തറമ്മൽ, സലാംഹാജി കുറ്റിക്കാട്ടൂർ, ഹമീദ് വടകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ട്രഷറർ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago