'ബാന്‍ ഇ.വി.എം, ബ്രിങ് ബാക്ക് ബാലറ്റ് ' കാംപയിനുമായി സോഷ്യല്‍ മീഡിയ
കൊച്ചി: ബാന്‍ ഇ.വി.എം, ബ്രിങ് ബാക്ക് ബാലറ്റ് 'കാംപയിനുമായി സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് കാംപയിന്റെ ഭാഗമായി സൈബര്‍ പോരാളികള്‍ സജീവമായത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റിലേക്ക് തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്ന കമന്റുകള്‍ ആവര്‍ത്തിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കമ്മിഷന്റെ പോസ്റ്റിനു കീഴെയാണ് കമന്റുകള്‍ കൂടുതലുള്ളത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ബൂത്ത് പിടിത്തം പോലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ നിന്നു മാറിയതോടെയാണെന്നും വിശദീകരിച്ചു കൊണ്ടുള്ള മറുപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്നുണ്ടെങ്കിലും ഇതില്‍ സൈബര്‍ പോരാളികള്‍ തൃപ്തരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."