HOME
DETAILS
MAL
കലക്ടറുടെ കണ്ണുനനയിച്ച് മാത്യു
backup
September 09 2018 | 02:09 AM
തൃശൂര്‍: 'എന്റെ കൈയില്‍ ഇത്രേ ഉള്ളൂ' എന്നു മാത്രം പറഞ്ഞ് വേലൂര്‍ മാറോക്കി വീട്ടില്‍ എഴുപത്തിനാലുകാരനായ മാത്യു 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്പിച്ചു. ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിലെത്തിയ ലോട്ടറി വില്പനക്കാരനായ മാത്യു നിറകണ്ണുകളോടെയാണു തുക കലക്ടര്‍ക്കു കൈമാറിയത്.
ലോട്ടറി വിറ്റുകിട്ടിയ ഇന്നലത്തെ വരുമാനമാണു ദുരിതാശ്വാസന നിധിയിലേക്കു നല്‍കിയത്. രോഗബാധിതനായ മാത്യുവിനെ കണ്ടപ്പോള്‍ കലക്ടര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സ്നേഹപൂര്‍വം സഹായം ഏറ്റുവാങ്ങിയ കലക്ടര്‍ മാത്യുവിനെ തൊഴുകൈയോടെയാണു തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."