വോളിബോളിന്റെ നാട്ടില്‍ ഫുട്‌ബോളിന് പ്രിയമേറുന്നു
നാദാപുരം: വോളിബോളിനെ ആവേശമായികണ്ട കടത്തനാട്ടില്‍ യുവ തലമുറയ്ക്ക് ഫുട്‌ബോളിനോടുള്ള ആവേശം കൂടുന്നു.
വോളിബോളിനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന പഴമക്കാരുടെ ആവേശമാണ് ഇന്ന് യുവ തലമുറ ഫുടബോളിലേക്കു പറിച്ചു നടന്നത്.
ഗ്രാമീണ മേഖലയിലെ കളിസ്ഥലങ്ങള്‍ ഇല്ലാതായതും പരിശീലനത്തിന്റെ അഭാവവും വോളിബോളിനെ വിസ്മൃതിയിലേക്ക് നയിക്കുമ്പോള്‍ പകരം പുതുതലമുറ തെരഞ്ഞെടുക്കുന്നത് ഫുടബോള്‍ രംഗമാണ്. ഗ്രാമീണ മേഖലയിലെ ഒഴിഞ്ഞ ഇടങ്ങളെല്ലാം കളിക്കളമാക്കിന്‍ മാറ്റി കുട്ടിക്ലബുകള്‍ ഫുട്‌ബോള് ആവേശം സജീവമാക്കുകയാണ്ഇപ്പോള്‍.
കൂടാതെ പ്രാദേശിക പരിശീലന കളരിയിലേക്കും കുട്ടികളുടെ ഒഴുക്കാണ്. ഇന്നലെ മുതല്‍ പുറമേരിയില്‍ ആരംഭിച്ച വിവിധ പ്രായക്കാരുടെ ജില്ലയിലേക്കുള്ള സെലക്ഷന്‍ ട്രയലിലേക്കു നൂറുക്കണക്കിന് കുട്ടികളാണ് എത്തിച്ചേര്‍ന്നത്. എവേയ് അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ക്ലബുകള്‍ തമ്മില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെയാണ് സംസ്ഥാന ദേശീയ മത്സരങ്ങളിലേക്കു തെരഞ്ഞെക്കുന്നത്. ഇതിനാല്‍ തങ്ങളുടെ കരിയറിലെ മികച്ച അവസരമായി മാറ്റിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസവും കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."