ദേശീയ കരാത്തെ ചാംപ്യന്‍ഷിപ്പ
കൂത്തുപറമ്പ്: ദേശീയ കരാത്തെ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്നു ആദ്യമായി മൂന്ന് മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കരാത്തെ അസോ. ജനറല്‍ സെക്രട്ടറി സുമേഷ് ചടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേവികാ സുരേന്ദ്രന്, അമൃതാ മുരളീധരന്, ദേവിക ജയദേവ് എന്നിവരാണ് ടീമില്‍ ഇടം നേടിയത്.
10 മുതല്‍ 13വരെ ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സബ് ജൂനിയര്‍ കേഡറ്റ് കുമിത്തെ വിഭാഗത്തിലാണ് മത്സരിക്കുക.
ഇതിനായി ഇവര്‍ ഇന്നലെ ഡല്‍ഹിയിലേക്കു പുറപ്പെട്ടു. ദേവിക സുരേന്ദ്രന്, അമൃത മുരളീധരന് എന്നിവര്‍ കൂത്തുപറമ്പിലെ അലന് തിലക് കരാത്തെ സ്കൂളിലും ദേവിക ജയദേവ് മുണ്ടയാട് സെന്‍ കരാത്തെ സ്കൂളിലുമാണ് കരാത്തെ അഭ്യസിച്ചത്. എന്‍. രഞ്ജിത്ത്, സി.കെ മുരളീധരന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."