സര്‍ക്കാരിന്റെ ദുരിതാശ്വാസ കിറ്റുകളില്‍ അട്ടിമറി നടന്നതായി ആക്ഷേപം
മൂവാറ്റുപുഴ: നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത ദുരിതാശ്വാസ കിറ്റുകളില്‍ വന്‍ അട്ടിമറി നടന്നതായും ഭരണമുന്നണിയിലെ ഒരു കക്ഷിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും യു .ഡി.എഫ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 22 ഇനം സാധനങ്ങളില്‍ ഒന്‍പതില്‍ താഴെ സാധനങ്ങള്‍ മാത്രമാണ് പലര്‍ക്കും ലഭ്യമായത്. കിറ്റുകളില്‍ നടന്ന അട്ടിമറി സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.എം സലിം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, ജോയി മാളിയേക്കല്‍, വിന്‍സന്റ് ജോസഫ്, പായിപ്ര കൃഷ്ണന്‍, അമീര്‍ അലി, പി.എ ബഷീര്‍, എ അബൂബക്കര്‍, കൃഷ്ണന്‍ നായര്‍, ജോസ് പെരുമ്പള്ളിക്കുന്നേല്‍, ഉല്ലാസ് തോമസ്, ടോമി പാലമല, എ. അബൂബക്കര്‍, പി.ആര്‍ നീലകണ്ഠന്‍, എം.എസ് സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
10ാം തീയതി നടക്കുന്ന യു.ഡി.എഫ് ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു . യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ടൗണില്‍ ഹര്‍ത്താലിന് അനുകൂലമായി പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."