HOME
DETAILS
MAL
കാലപ്പഴക്കംച്ചെന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ 4.22 കോടിയുടെ ഭരണാനുമതി
backup
September 09 2018 | 04:09 AM
ചാരുംമൂട്: പാറ്റൂര്‍ കുടിവെള്ള പദ്ധതിയുടെ നൂറനാട് ചുനക്കര പഞ്ചായത്തുകളില്‍ സ്ഥാപിച്ചിരുന്ന കാലപ്പഴക്കംച്ചെന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുവാന്‍ 4.22 കോടി സര്‍ക്കാര്‍ അനുവദിച്ചതായി ആര്.രാജേഷ് എം.എല്‍.എ അറിയിച്ചു.
മുപ്പത് വര്‍ഷത്തിനു മുകളില്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ അടിക്കടി പൊട്ടുന്ന സാചര്യത്തിലാണ് മാറ്റി സ്ഥാപിക്കുവാന്‍ ഭരണാനുമതി ലഭിച്ചത്. ഇടപ്പോണ്പാറ 131 ലക്ഷം, ചുനക്കര തെരുവുമുക്ക് മുതല്‍ വടക്കേട്ട് 86.10 ലക്ഷം, തെരുവുമുക്ക് കോമല്ലൂര്‍ 53.80 ലക്ഷം, പാലമുക്ക് പടനിലം 55.40 ലക്ഷം, ചുനക്കര കോട്ടമുക്ക് മേപ്പള്ളി ചന്ത 41.95 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം പണി തുടങ്ങുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."