അന്ത്രു ഹാജി; വിടപറഞ്ഞത് നാടിന്റെ അത്താണി
എടച്ചേരി: പ്രവാസികളുടെ ആത്മ മിത്രമായിരുന്ന ഏറാമലയില്‍ അന്ത്രു ഹാജിയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. സ്വന്തം നാടിന്റെ നന്മയ്ക്കുവേണ്ടി ജീവിതത്തിന്റെ സിംഹഭാഗം മാറ്റിവച്ച ഉദാരമതി കൂടിയായിരുന്നു അദ്ദേഹം.
ഗള്‍ഫിലെ അവസ്ഥ പരിതാപകരമായിരുന്ന കാലത്ത് വളരെ പ്രയാസപ്പെട്ട് കടല്‍കടന്നെത്തിയ പ്രവാസി സുഹൃത്തുക്കളെ സ്വന്തം സഹോദരങ്ങളായി പരിഗണിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതില്‍ കുഞ്ഞിപ്പുരയില്‍ അന്ത്രു ഹാജി മുന്‍നിരയിലുണ്ടായിരുന്നു.
നിഷ്‌കളങ്കനും നിസ്വാര്‍ഥനുമായ അദ്ദേഹം പുണ്യം മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം സഹായ സഹകരണങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. ദീര്‍ഘകാലം ദുബൈയില്‍ വ്യാപാരിയായിരുന്ന അന്ത്രു ഹാജി എഴുപതുകളിലും എണ്‍പതുകളിലും ജോലി തേടി ഗള്‍ഫിലെത്തിയവര്‍ക്ക് വിസ സംബന്ധമായ കാര്യങ്ങള്‍ ചെയ്ത് കൊടുത്തിരുന്നു. മതസാമൂഹിക-ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നാടിന്റെ പുരോഗതിക്കും വലിയ സംഭാവനകളര്‍പ്പിച്ചു. പള്ളി, മദ്‌റസ തുടങ്ങിയ മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."