ഹോട്ടലില്‍ തര്‍ക്കമുണ്ടായിട്ടില്ല: അബ്ദുല്ലക്കുട്ടിയുടെ പരാതി തള്ളി ഹോട്ടലുടമ
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തില്‍ ഹോട്ടലില്‍ തര്‍ക്കമുണ്ടായെന്ന വാദം തള്ളി വെളിയങ്കോട്ടെ ഹോട്ടലുടമ.
നല്ല രീതിയിലാണ് പെരുമാറിയത്. ഹോട്ടലില്‍ നിന്നിറങ്ങി മറ്റു പ്രശ്‌നങ്ങളുണ്ടായോ എന്നറിയില്ലെന്നും ഹോട്ടലുടമ ഷക്കീര്‍ പ്രതികരിച്ചു.
വെളിയങ്കോടുള്ള ഹോട്ടലില്‍ വെച്ച് ഒരു സംഘം അപമര്യാദയായി പെരുമാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി. അബ്ദുല്ലക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍ പൊന്നാനി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ ഫോട്ടോ എടുത്തതിന്റെ പേരില്‍ തര്‍ക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാള്‍ കല്ലെറിഞ്ഞെന്നുമാണ് പരാതിയിലുള്ളത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
താന്‍ സഞ്ചരിച്ച കാറിന്റെ പിറകില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് അബ്ദുല്ലക്കുട്ടിയും ബി.ജെ.പിയും പറയുന്നത്. എന്നാല്‍ നല്ല മഴയായതിനാലാണ് അപകടമുണ്ടായത് എന്നാണ് ലോറിയുടമ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."