കുട്ടിക്കൊരു കുട്ടി: കലക്ട്രേറ്റില്‍ നോട്ടുബുക്കുകളുടെ പ്രവാഹം
കോട്ടയം: ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ കുട്ടിക്കൊരു കുട്ടി പദ്ധതിയ്ക്ക് വലിയ പിന്തുണ.
ഇതുവരെ ഒന്നര ലക്ഷം നോട്ടുബുക്കുകളാണ് കുട്ടികള്‍ പ്രളയക്കെടുതി അനുഭവിക്കുന്ന തങ്ങളുടെ കൊച്ചുകൂട്ടുകാര്‍ക്കായി ശേഖരിച്ച് കലക്ടേറ്റില്‍ എത്തിച്ചത്. ഇവ ചൊവ്വാഴ്ച ഡിഇഒമാര്‍ക്ക് കൈമാറും. അടുത്ത ആഴ്ച തന്നെ നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇവ വിതരണം ചെയ്യും. വലിയ തോതില്‍ കുട്ടികള്‍ നോട്ടുബുക്കുകള്‍ വാങ്ങാനെത്തിയതോടെ പല കടകളിലും നോട്ടുബുക്കുകള്‍ സ്റ്റോക്കില്ലാതായി. പ്രളയബാധിതരല്ലാത്ത കുട്ടികളെ കൂടി പുനരധിവാസം എന്ന വലിയ സാമൂഹിക പ്രക്രിയയില്‍ പങ്കാളികളാക്കണം എന്ന ഉദ്ദേശത്തോടെയാണ് ജില്ലാ കലക്ടര്‍ സ്കൂള്‍ തുറന്നപ്പോള്‍ പദ്ധതി പ്രഖ്യാപിച്ചത്.
ഓരോ കുട്ടിയും തങ്ങളുടെ കഴിവിനൊത്ത് താമസംവിനാ പ്രതികരിച്ചത് ഏറെ സന്തോഷം നല്കുന്നു. കുട്ടികളുടെ സംരംഭമായതിനാല്‍ സ്കൂള്‍ യോഗം ചേര്‍ന്ന് തന്നെ നോട്ടുബുക്കുകള്‍ വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്- ജില്ലാ കലക്ടര്‍ പറഞ്ഞു. പുസ്തകങ്ങളുടെ ആദ്യവിതരണം കുറിച്ചി എ.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11 ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കലക്ടര്‍ നിര്‍വഹിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."