HOME
DETAILS

ദുരിതത്തിനറുതി; ജെ ആന്‍ഡ് പിയിലെ 496 ഇന്ത്യക്കാര്‍ കൂടി പെരുന്നാളിന് മുന്‍പ് നാട്ടിലേക്ക്

  
backup
May 22 2019 | 20:05 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1

 


റിയാദ്: ശമ്പളം മുടങ്ങിയതോടെ ഏറെ ദുരിതത്തിലായ സഊദിയിലെ ജെ ആന്‍ഡ് പി കമ്പനിയിലെ ബാക്കിയുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെരുന്നാള്‍ നാട്ടില്‍ നിന്ന് ആഘോഷിക്കാമെന്ന പ്രതീക്ഷ സഫലമാകുന്നു.
റിയാദിലെ ക്യാംപിലെ 496 ഇന്ത്യക്കാര്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം കൈവന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നല്‍കുന്നത് സഊദി തൊഴില്‍ മാന്ത്രാലയമാണ്.
നാലുമാസത്തിനിടെ ഇതേ കമ്പനിയിലെ വിവിധ ക്യാംപുകളില്‍ നിന്നും അഞ്ഞൂറോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തില്‍ നാട്ടിലെത്തിയിരുന്നു.


ബാക്കിയുള്ളവര്‍ക്കു കൂടി അടുത്തിടെ മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് പി ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ ജോലി ചെയ്തിരുന്ന 700 ഇന്ത്യക്കാരടക്കം 1,200 വിദേശ തൊഴിലാളികളാണ് ഇപ്പോള്‍ ദുരിതത്തില്‍ കഴിയുന്നത്. ഇതില്‍ എന്‍ജിനീയര്‍മാരുള്‍പ്പെടെ 30 പേര്‍ മലയാളികളാണ്.


ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. കൂടാതെ, ഏതാനും പേര്‍ എക്‌സിറ്റ് ആവശ്യപ്പെടാതെ മറ്റു കമ്പനികളിലേക്ക് മാറി ജോലിയെടുക്കാന്‍ താല്‍പര്യപ്പെട്ടവരുമുണ്ട്.15 കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയാത്തവര്‍ ശ്രമം ഉപേക്ഷിച്ച് എക്‌സിറ്റിനു സമര്‍പ്പിക്കാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും കോടതി മുഖാന്തരം അത് നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഇതിനായി തൊഴിലാളികളോട് അവര്‍ എക്‌സിറ്റില്‍ പോയാലും കേസ് നടത്താനായി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പോകുന്നവര്‍ക്ക് ആശ്വാസത്തിനായി 1,000 റിയാല്‍ വീതം നല്‍കുന്നുണ്ട്. എന്നാല്‍, കേസ് തീര്‍പായാല്‍ ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എംബസി മുഖേന നാട്ടിലേക്ക് അയക്കും.


ഇപ്പോള്‍ പോകുന്നവര്‍ക്കുള്ള ടിക്കറ്റിനു പുറമെ ഇവര്‍ താമസിക്കുന്ന ക്യാംപുകളില്‍ രണ്ടര മാസമായി ഭക്ഷണം നല്‍കുന്നതും കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുന്നതടക്കം നിയമാനുസൃതം നാട്ടിലേക്ക് പോകാനായുള്ള എല്ലാ കാര്യങ്ങളും നടത്താന്‍ സഊദി മന്ത്രാലയം മുന്നിലുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സിലും മിറാത്ത് അല്‍ റിയാദും ചേര്‍ന്ന് നടത്തിയ ഇഫ്താര്‍ സംഗമത്തിന് ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, സ്റ്റാന്‍ലി ജോസ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി. റിയാദിലെ വിവിധ ഹോട്ടലുകളാണ് ഇഫ്താര്‍ സംഗമത്തിന് ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago