ഭക്ഷ്യ ഗുണനിലവാര നിയമം: 15നകം രജിസ്‌ട്രേഷന്‍ എടുക്കണം
കോഴിക്കോട്: 15നകം ഭക്ഷ്യ ഗുണനിലവാര നിയമ പ്രകാരം ലൈസന്‍സ് രജിസ്‌ട്രേഷന്‍ എടുക്കാത്തവരുടെ സ്ഥാപനം അറിയിപ്പ് കൂടാതെ അടച്ചുപൂട്ടുന്നതും പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷണ സാധനങ്ങള്‍ വില്‍പനക്കായി, പൊതുഉപയോഗത്തിനായി കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, തെരുവോര കച്ചവടക്കാര്‍, കുടുംബശ്രീ യൂനിറ്റുകള്‍, വീട് കേന്ദ്രീകരിച്ച് ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍, ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റല്‍ മെസ്സുകള്‍, സ്‌കൂള്‍ കോളജ് മെസ്സുകള്‍, കാന്റീനുകള്‍, ഉത്സവ എക്‌സിബിഷന്‍ സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും ആരാധനാലയങ്ങളില്‍ നടത്തുന്ന അന്നദാനം, കുടിവെള്ളം വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന സ്വകാര്യ വ്യക്തികളും ടാങ്കറുകളിലും ടാങ്കുകളിലും മറ്റു വാഹനങ്ങളിലും വിതരണം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗം സ്ഥാപനങ്ങളും വ്യക്തികളും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ലൈസന്‍സ് രജിസ്ട്രഷന്‍ എടുക്കണം.
ഫുഡ് സേഫ്റ്റി ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷണ സാധനങ്ങള്‍ നിര്‍മിക്കുന്നതും സൂക്ഷിച്ചു വയ്ക്കുന്നതും വിതരണം ചെയ്യുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ആറു മാസം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."