HOME
DETAILS
MAL
പശ്ചിമബംഗാളില്‍ മമതയ്ക്ക് വന്‍ തിരിച്ചടി: ബി.ജെ.പി 17 സീറ്റില്‍ മുന്നിട്ട് നില്ക്കുന്നു, തൃണമൂല്‍ 17 ലും
backup
May 23 2019 | 05:05 AM
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റ് നേടിയ ബി.ജെ.പി, ഇപ്പോള്‍ 17 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ തൃണമൂലിന് 34 സീറ്റുണ്ടായിരുന്നു.
സി.പി.എമ്മിനാവട്ടെ, ഒരു സീറ്റിലും ലീഡില്ല. രണ്ട് സീറ്റുകളാണ് 2014 ല്‍ സി.പി.എമ്മിനുണ്ടായിരുന്നത്.
കഴിഞ്ഞ പ്രാവശ്യം നാലു സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിനും തിരിച്ചടിയുണ്ട്. ഒറ്റ സീറ്റില്‍ മാത്രമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."