നാളത്തെ ഹര്‍ത്താല്‍: ഹോട്ടലുകളും ബേക്കറികളും അടക്കും
കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും നാളെ കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്ന ഹര്‍ത്താലില്‍ ഹോട്ടലുകളും ബേക്കറികളും റെസ്റ്റോറന്റുകളും അടച്ചിട്ട് സഹകരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, ജനറല്‍ സെക്രട്ടറി നാരയണ പുജാരി എന്നിവര്‍ അറിയിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ഹോട്ടല്‍ വ്യാപാരികളടക്കമുള്ള വ്യാപാരി സമൂഹത്തെയാണ്. പാചക വാതകത്തിനടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കാസര്‍കോട്് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടയുകയും വാഹനങ്ങള്‍ ഓടാതിരിക്കുകയും ഹോട്ടലുകളും ബേക്കറികളും അടയുകയും ചെയ്യുന്നതോടെ നാളത്തെ ഹര്‍ത്താല്‍ പൂര്‍ണമാവും.
പെട്രോളിയം വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ഐ.എന്‍.എല്‍ പ്രതിഷേധ ദിനമായി ആചരിക്കും. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ വൈകുന്നേരം ആറിന് പ്രതിഷേധജ്വാല, പന്തംകൊളുത്തി പ്രകടനം എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."