HOME
DETAILS
MAL
സത്യം ഒരിക്കല്‍ വിജയിക്കും: കെജ്രിവാള്
backup
May 08 2017 | 22:05 PM
ന്യൂഡല്‍ഹി: മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയതോടെ കോഴ ആരോപണവുമായി രംഗത്തെത്തിയ എ.എ.പി നേതാവ് കപില്‍ മിശ്രക്കെതിരേ മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍. കപില്‍ മിശ്രയുടെ ആരോപണത്തോട് സത്യം ഒരിക്കല്‍ വിജയിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം രംഗത്തെത്തിയത്. പുറത്താക്കപ്പെട്ട മന്ത്രി കടുത്ത ആരോപണങ്ങളുമായി എ.എ.പി സര്‍ക്കാരിനേയും മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുയായിരുന്നു. ഇതിനോട് ഇതുവരെ പ്രതികരിക്കാതിരുന്ന അദ്ദേഹം ഇന്നലെ ട്വിറ്ററിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. സത്യം വിജയിക്കുമെന്നും അതിന്റെ തുടക്കമാണ് ഇന്ന് നടക്കുന്ന ഡല്‍ഹി അസംബ്ലിയുടെ പ്രത്യേക മീറ്റിങ്ങെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."