HOME
DETAILS
MAL
അധികജലം മാത്രമാണ് തുറന്നുവിട്ടത്; അണക്കെട്ട് തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ല: എം.എം മണി
backup
September 09 2018 | 07:09 AM
പത്തനംതിട്ട: പ്രളയസമയത്ത് അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരു മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട്. അധിക ജലം മാത്രമാണ് തുറന്നുവിട്ടത്. ഡാം സുരക്ഷാ വിഭാത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പകരം പവര്‍ഹൗസുകളിലെ കേടുപാടുകളാണ് കാരണമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വാങ്ങേണ്ടി വരും. അപ്പോള്‍ ചില നിയന്ത്രണങ്ങളൊക്കെ വേണ്ടിവരുമെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."