മോദി ഭരണഘടനയെ തകര്‍ക്കുന്നു: താരീഖ് അന്‍വര്‍
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളെ തകര്‍ക്കുന്ന നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തരീഖ് അന്‍വര്‍. കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച കര്‍ഷക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരുദ്ധാഭിപ്രായങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി സര്‍ക്കാരുകളുടെ ശ്രമം. എതിരഭിപ്രായം ഉണ്ടായാല്‍ ദേശവിരുദ്ധത ആരോപിച്ച് ജയിലിലടക്കുന്നു. ഹത്രാസിലേക്ക് പോയ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യു.പി സര്‍ക്കാര്‍ തുറുങ്കിലിട്ടത്. അത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ബി.ജെ.പി ആഗ്രഹിക്കുന്നത് ഏകാധിപത്യ ഭരണമാണ്.
പൗരന്റെ അവകാശങ്ങള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ കവര്‍ന്നെടുക്കുകയാണ്. ഭരണപരാജയം മറയ്ക്കാനുള്ള നടപടികളാണ് യു.പിയിലെ ഹത്രാസില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു ബില്ലുകളും കര്‍ഷക താല്‍പര്യം ഹനിക്കുന്നതാണ്. കര്‍ഷക സംഘടനകളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ നടത്തിയില്ല. കേര്‍പറേറ്റ് താല്‍പര്യം മാത്രമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചതെന്നും താരീഖ് അന്‍വര്‍ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മോഹന്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."