പ്രതികരണങ്ങള്‍
നരേന്ദ്രമോദി
ഒരുമിച്ച് വളരാം, ഒത്തൊരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പെടുക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു.
ബെന്യമിന്‍ നെതന്യാഹു
തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയതിന് സുഹൃത്ത് നരേന്ദ്രമോദിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
അമിത് ഷാ
ഇത് ഇന്ത്യയുടെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയം
മമതാ ബാനര്‍ജി
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. എല്ലാ പരാജിതരും പരാജയപ്പെട്ടവരല്ല. പൂര്‍ണ വിലയിരുത്തല്‍ നടത്തി അഭിപ്രായം പങ്കുവയ്ക്കും
ശരത് പവാര്‍
ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍ ഇ.വി.എം സംബന്ധിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയി വിജയിച്ചപ്പോഴും ആരും തെരഞ്ഞെടുപ്പില്‍ സംശയിച്ചിരുന്നില്ല.
ഒമര്‍ അബ്ദുല്ല
ബാലാകോട്ട് സംഭവിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എന്നാല്‍ ബാലാകോട്ടിന് ശേഷം പ്രതിപക്ഷത്തിന് ശക്തി നഷ്ടപ്പെട്ടെന്നുള്ളത് വസ്തുതയാണ്. നമുക്ക് ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. ചൗക്കിദാര്‍ ചോര്‍ ഹെ എന്നുള്ളത് റാഫേല്‍ ഇടപാടില്‍ കേന്ദ്രീകരിച്ചെങ്കെില്‍ അത് ശരിയായ മുദ്രാവാക്യമാവുമായിരുന്നു.
മഹ്ബൂബ മുഫ്ത്തി
ചരിത്ര വിജയത്തിന് നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ്. ഇന്ന് ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും ദിനമാണ്. കോണ്‍ഗ്രസിന് ഒരു അമിത് ഷായെ ലഭിക്കേണ്ട സമയവും
പ്രകാശ് രാജ്
എന്റെ മുഖത്തേറ്റ ശക്തമായ പ്രഹരം. എന്നാല്‍ മതേതരത്വ ഇന്ത്യക്കായുള്ള പോരാട്ടം തുടരും.
ഇമ്രാന്‍ ഖാന്‍
ബി.ജെ.പിയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ്. തെക്കന്‍ ഏഷ്യയിലെ പുരോഗതിക്കും വികസനത്തിനും
സമാധാനത്തിനുമായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നു
പ്രിയങ്ക ഗാന്ധി
ജനവിധി അംഗീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു
ശോഭാ ഡേ
മറന്നുകളയാന്‍ പാടില്ലാത്തത് മോദി ജയിച്ചു എന്ന കാര്യമാണ്. ഇന്ത്യ മാറി ചിന്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ഞാന്‍ തീര്‍ച്ചയായും മോദി ഇനി വരില്ല എന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് കോണ്‍ഗ്രസ് വരണം എന്ന ആഗ്രഹം കൊണ്ടല്ല. ഒരു ബദല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."