HOME
DETAILS
MAL
മതനിന്ദാക്കേസ്: ജക്കാര്‍ത്ത ഗവര്‍ണര്‍ കുറ്റക്കാരനെന്ന് കോടതി, രണ്ടു വര്‍ഷം തടവ്
backup
May 09 2017 | 04:05 AM
ജക്കാര്‍ത്ത: മതനിന്ദാക്കേസില്‍ വിചാരണ നേരിടുന്ന ജക്കാര്‍ത്തയിലെ ക്രിസ്ത്യന്‍ ഗവര്‍ണര്‍ ബാസുകി തിജാഹജ പുര്ണമാ കുറ്റക്കാരനെന്ന് കോടതി. ഖുര്‍ആനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച ബാസുകിക്ക് കോടതി രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചു.
ഗവര്‍ണര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബസുകി ഖുര്‍ആനെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നതായിരുന്നു കേസ്.
ബസുകിയുടെ രാജി ആവശ്യപ്പെട്ടും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ആയിരങ്ങള്‍ ജക്കാര്‍ത്തയില്‍ തെരുവിലിറങ്ങിയിരുന്നു.
ഇന്തോനേഷ്യയിലെ ന്യുനപക്ഷ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലിമേതര വ്യക്തികൂടിയാണ് അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ബസുകി.
ഇന്തോനേഷ്യയിലെ 25 കോടിയോളം വരുന്ന ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ചൈനീസ് വംശജര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."