സിക്കിമില്‍ പവന് ചാംലിങിന് തിരിച്ചടി
ഗാങ്ടോക്ക്: സിക്കിമിന്റെ രൂപീകരണത്തിനു ശേഷം ഇത്രയേറെ വാശിയേറിയ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.ഡി.എഫ് )യെ നേരിട്ട് എതിര്‍ത്ത സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം)യുമായി കടുത്ത മത്സരമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. 32 നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 18 സീറ്റുമായി എസ്.ഡി.എഫ് അധികാരത്തിലേറി. ബി.ജെ.പി സഖ്യം 14ും സീറ്റുകള്‍ നേടി. ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയായ വടക്കു-കിഴക്കന്‍ വികസന സഖ്യം (എന്‍.ഇ.ഡി.എ), എസ്.കെ.എമ്മുമായി സഖ്യത്തിലാണ് മത്സരിച്ചിരുന്നത്. ഫുട്ബോള്‍ താരമായ ബൈച്ചൂങ് ഭൂട്ടിയയുടെ ഹംറോ സിക്കിം പാര്‍ട്ടി സഖ്യമില്ലാതെയാണ് മത്സരിച്ചത്.
എസ്.ഡി.എഫ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ പവന് ചാംലിങ് മത്സരിച്ച പൊക്ലോക് കാംരാങ് മണ്ഡലത്തില്‍ വിജയിച്ചു. എസ്.കെ.എം സ്ഥാനാര്‍ഥി ബഹാദൂര്‍ റായിയെ 2,899 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."