HOME
DETAILS
MAL
ലെക്‌സസ് ഡിസൈന്‍ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
backup
September 10 2018 | 00:09 AM
കോഴിക്കോട്: രണ്ടാമത് ലെക്‌സസ് ഡിസൈന്‍ പുരസ്‌കാരത്തിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
രൂപകല്‍പനാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരേയും വളര്‍ന്നുവരുന്നവരേയും മുന്നില്‍ കണ്ടാണ് ഈ വാര്‍ഷിക പുരസ്‌കാരം നല്‍കുന്നത്. ഒക്ടോബര്‍ 28 വരെ ഇതിനായുള്ള എന്‍ട്രികള്‍ നല്‍കാം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ംംം.ഹലഃൗശെിറശമ.രീ.ശിലിറശരെീ്‌ലഹലഃൗലെഃൗറെലശെഴിമംമൃറ.ശിറശമ വെബ്‌പേജില്‍ ലഭ്യമാണ്. 12 വിഭാഗങ്ങളിലായാവും ലെക്‌സസ് ഡിസൈന്‍ അവാര്‍ഡ് ഇന്ത്യ നല്‍കുക. തങ്ങളുടെ രൂപകല്‍പനകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ലെക്‌സസ് ഡിസൈന്‍ പുരസ്‌കാരം പങ്കാളികള്‍ക്കു നല്‍കുന്നതെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് പി.ബി വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."