HOME
DETAILS
MAL
അടിവസ്ത്രം അഴിച്ച് പരിശോധന; കണ്ണൂരിലെ നാല് അധ്യാപികമാര്‍ക്ക് സസ്പെന്ഷന്
backup
May 09 2017 | 07:05 AM
കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് സ്കൂളിലെ അധ്യാപികമാരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംസ്ഥാനത്ത് നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് ദേഹപരശോധന നടത്തിയത് വിവാദമായിരുന്നു. വിവാദ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."