പിന്നാക്ക സംവരണ അട്ടിമറി പ്രതിഷേധാര്‍ഹം-എസ് കെ എസ് എസ് എഫ്
കോഴിക്കോട് : സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യാധാരയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പികള്‍ കണ്ടെത്തിയ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സാമ്പത്തിക പ്രയാസം തീര്‍ക്കുകയല്ല സാമൂഹിക വിവേചനങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങള്‍ പിന്നാക്ക വിഭാഗത്തെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കാനാണ് കാരണമാവുക. ഒരു തരത്തിലുള്ള സമൂഹിക വിവേചനത്തിനും ഇരകളാകാത്ത മുന്നാക്ക വിഭാഗത്തിനു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എല്ലാവരും മൗനം പാലിക്കുന്നത് പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചനയാണ്. പുതിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വി.സി നിയമനത്തില്‍ വര്‍ഗ്ഗീയതയും ജാതീയതയും ഇളക്കിവിടുന്നവരെ നിലക്ക് നിര്‍ത്തണം. സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്നവരെ സമൂഹം തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."