കംഗാരുക്കളെ പേടിക്കണം
11 ലോകകപ്പുകളില്‍ നിന്നായി അഞ്ചു ലോക കിരീടങ്ങള്‍. തുടര്‍ച്ചയായി മൂന്നു ലോക കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക ടീം. ലോക ക്രിക്കറ്റില്‍ ആസ്‌ത്രേലിയയ്ക്ക് പകരം വയ്ക്കാന്‍ പോന്ന മറ്റൊരു ടീമുമില്ല. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ആസ്‌ത്രേലിയ ഇത്തവണ ഇംഗ്ലണ്ടിലേക്ക് ടിക്കെറ്റെടുക്കുന്നത് കിരീടം നിലനിര്‍ത്താന്‍ തന്നെയാണ്. ഇടക്കാലത്ത് പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴിച്ചാല്‍ അതി ശക്തമായ ടീമുമായി തന്നെയാണ് ആസ്‌ത്രേലിയ ലോകകപ്പിനൊരുങ്ങുന്നത്.
1999, 2003, 2007 ലോകകപ്പുകളിലാണ് തുടര്‍ച്ചയായ മൂന്നു കിരീടങ്ങള്‍ ആസ്‌ത്രേലിയ സ്വന്തമാക്കിയത്. 2003ലും 2007ലും റിക്കി പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍ മികവില്‍ ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയ ഒരിക്കല്‍ കൂടി പോണ്ടിങ്ങിലൂടെ ചാംപ്യന്‍മാരാകാമെന്ന മോഹവുമായി 2011ല്‍ എത്തിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയെട് അടി തെറ്റി. പോണ്ടിങ് യുഗത്തിന് അന്ത്യം കുറിച്ച ആ വേള്‍ഡ് കപ്പിന് ശേഷം 2015ല്‍ ന്യൂസിലന്‍ഡിലും ആസ്‌ത്രേലിയയിലുമായി വിരുന്നെത്തിയ ലോകകപ്പില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി അഞ്ചാം കിരീടം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏറ്റു വാങ്ങുമ്പോള്‍ അത് ലോകക്രിക്കറ്റിലെ അജയ്യര്‍ തങ്ങള്‍തന്നെയാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ചിരവൈരികളായ ഇംഗ്ലണ്ടിന്റെ മണ്ണില്‍ കളിക്കാനിറങ്ങുമ്പോള്‍ ഒരുപാടു മാറ്റങ്ങളുമായാണ് ആസ്‌ത്രേലിയ എത്തുന്നത്.
മൈക്കല്‍ക്ലാര്‍ക്കും, ഷെയ്ന്‍ വാട്‌സനും, മിച്ചല്‍ ജോണ്‍സനും ഇല്ലാത്ത ടീമില്‍ ഒരു പിടി പുതുമുഖങ്ങളും അനുഭവ സമമ്പത്തിന്റെ താരനിരയുമുണ്ട്. ആരോണ്‍ ഫിഞ്ച് ക്യാപ്റ്റനായെത്തുന്ന ടീമില്‍ തകര്‍പ്പനടികളുമായി എതിരാളികളെ വിറപ്പിയ്ക്കാന്‍ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വാര്‍ണര്‍
വീണ്ടും തിരിച്ചെത്തുന്നു.
ടീമിനെ ഒന്നാകെ ഉലച്ചു കളഞ്ഞ പന്തു ചുരണ്ടല്‍ വിവാദത്തിലെ മുഖ്യകണ്ണി വാര്‍ണര്‍ പൂര്‍വാധികം ശക്തിയോടെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്. ഐ.പി.എല്ലില്‍ മിന്നുന്ന ഫോമിലായിരുന്ന വാര്‍ണറില്‍ ടീമിന് ആവോളം പ്രതീക്ഷയുണ്ട്. പന്തുചുരണ്ടല്‍ വിവാദത്തില്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ട ഒരാള്‍ ആസ്‌ത്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തായിരിക്കും. കരിയറില്‍ കത്തിനില്‍ക്കുമ്പോഴായിരുന്നു പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ വീഴ്ച. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികവു തെളിയിച്ച സ്മിത്ത് ടീമിലേക്കെത്തിയത് മുതല്‍ കൂട്ടാകും.
മാക്‌സിമം പവര്‍ കൊടുത്തു ബോളിനെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പറത്തുന്ന മാക്‌സ്‌വെല്ലും, ഇന്ത്യയെ കീഴടക്കിയ ഖവാജയും വേഗതയേറിയ ബോളുകളുമായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കുമ്മിന്‍സും നഥാന്‍ കോള്‍ട്ടര്‍നീലും ബാറ്റ്‌സ്മാന്‍മാരെ കറക്കി വീഴ്ത്താന്‍ സ്പിന്‍ കരുത്തുമായി നഥാന്‍ ലിയോണും എത്തുന്നതോടെ എതിരാളികളുടെ ചങ്കിടിപ്പു കൂടും.
തുടക്കം മുതല്‍ ഒടുക്കം വരെ പൊരുതുന്നവരാണ് ആസ്‌ത്രേലിയ. അവരുടെ വാലറ്റം വരെ ടീമിനെ ജയത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ളവരാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പഴയ പ്രതാപത്തിനൊത്തുയരുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
ഇന്ത്യ ആദ്യമായി ആസ്‌ത്രേലിയയില്‍ ടെസ്റ്റ് പരമ്പര നേട്ടം കോഹ്‌ലിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയതും ഇതേ കാലയളവിലാണ്. എന്നാല്‍ അവര്‍ തിരിച്ചുവന്നു.
പകരത്തിനെന്നോണം ഇന്ത്യയില്‍ നടന്ന ടി-ട്വന്റി, ഏകദിന പരമ്പരകള്‍ ആസ്േ്രതലിയ സ്വന്തമാക്കി. ഈ ലോകകപ്പില്‍ ആറാം കിരീടം നേടി ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ എത്താന്‍ തന്നെയാകും ആസ്‌ത്രേലിയയുടെ ശ്രമം. ആസ്‌ത്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന ഒരു ക്ലാസിക് ഫൈനലാണ് ഏവരും ഇത്തവണ ഉറ്റു നോക്കുന്നത്.
സ്പിന്നിനെതിരേ അരയും തലയും മുറുക്കി
ഈ ലോകകപ്പില്‍ ആസ്‌ത്രേലിയ സ്പിന്‍ ബൗളിങ്ങിനെ എങ്ങനെ നേരിടാമെന്ന പാഠമാണ് പഠിക്കുന്നത്. ആസ്‌ത്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങാണ് ഇക്കാര്യം പറഞ്ഞത്. സ്പിന്നിനെ നേരിടാല്‍ പ്രത്യേക പരിശീലനം തന്നെ ആസ്‌ത്രേലിയ തുടങ്ങിയിട്ടുണ്ട്.
ഓസീസിന്റെ സ്പിന്നര്‍മാരായ നഥാന്‍ ലിയോണും ആഡം സംപയും സൃഷ്ടിക്കുന്ന പ്രഭാവത്തോടൊപ്പം മറ്റു രാജ്യങ്ങളിലെ സ്പിന്നര്‍മാരെ എത്ര ശക്തമായി ആസ്‌ത്രേലിയ നേരിടുകയും ചെയ്യുന്നുവോ അതാവും പരമ്പരയിലെ സുപ്രധാനമായ ഘടകമെന്നാണ് റിക്കി പോ@ണ്ടിങ് പറഞ്ഞത്.
അടുത്തിടെ നടന്ന ഇന്ത്യന്‍ പര്യടനത്തില്‍ 3-2നു ടീമിനെ വിജയിക്കുവാന്‍ സഹായിച്ചത് ഈ ഘടകങ്ങളാണ്. ഇതാവും ഓസീസിന്റെ സാധ്യതകളെ ബാധിക്കുക എന്നും റിക്കി പോ@ണ്ടിങ് പറഞ്ഞു. ലിയോണിന്റെ സാന്നിധ്യവും ഒപ്പം മാക്‌സ് വെല്ലും ഇപ്പോള്‍ ടീമിന്റെ സ്പിന്‍ യൂനിറ്റിനെ ശക്തിപ്പെടുത്തുന്നുവെന്നും പോ@ണ്ടിങ് കൂട്ടിച്ചേര്‍ത്തു.
സ്മിത്തും വാര്‍ണറും ടീമിലേക്ക് മടങ്ങിയെത്തിയതോടെ സ്പിന്നിനെ നേരിടുന്നതില്‍ ടീമിന് പഴയ ആ ശക്തി തിരിച്ച് കിട്ടിയെന്നും പോണ്ട@ിങ് അഭിപ്രായപ്പെട്ടു.
ഓസീസ് ടീം:
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്‌സന്‍, നഥാന്‍ കോള്‍ട്ടര്‍നീല്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, നഥാന്‍ ലിയോണ്‍, ആദം സാംപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."