ചെറുകിട മേഖലയിലെ സ്വദേശിവല്‍ക്കരണം നാളെ
ജിദ്ദ: സഊദിയിലെ ചെറുകിട വ്യാപാര മേഖലകളിലടക്കം പന്ത്രണ്ട് മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടത്തിന് നാളെ തുടക്കമാകും. അതേസമയം, ചൊവ്വാഴ്ച തന്നെ പരിശോധനക്ക് ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം.
രാജ്യത്തെ 13 പ്രവശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴില്‍മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവല്‍ക്കരണ സമിതി എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്താനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
12 മേഖലകളില്‍ ഒന്നിച്ച് സ്വദേശിവല്‍ക്കരണം നടത്തുന്നതിനാല്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍. സഊദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്.
മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ ബിനാമി വ്യാപാരവും ഈ മേഖലയില്‍ വ്യാപകമാണ്.
ഈ സാഹചര്യത്തിലാണ് കാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഇലക്ട്രോണിക്, ഒപ്റ്റിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, ഓട്ടോ സ്പെയര്‍പാര്‍ട്സ്, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."